Skip to content

വിരാട് കോഹ്‌ലി ആരെയും പിന്തുടരുന്നില്ല; അവനാണ് മാനദണ്ഡം : രവി ശാസ്ത്രി

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കുറച്ചു കാലങ്ങളായി അസാധാരണമായ ബാറ്റിംഗിലൂടെ ക്രിക്കറ്റ് ലോകത്തെ ഭരിച്ചു കൊണ്ടിരിക്കുകയാണ്. മൂന്ന് ഫോർമാറ്റിലും ഒന്നിനൊന്ന് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ് ഈ 31നുക്കാരൻ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ആദ്യ പത്തിലുള്ള ഏക താരം കൂടിയാണ് കോഹ്ലി.

” ഇന്ന് ലോകക്രിക്കറ്റിൽ കോഹ്ലിയോട് കിടപിടിക്കാൻ പോന്ന ഒരു ക്രിക്കറ്ററുമില്ല.കായികരംഗത്തെ മികച്ച അംബാസഡറാണ് അദ്ദേഹം.
നിങ്ങൾ പോയി ലോകമെമ്പാടുമുള്ള കുട്ടികളോട് ആരാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് ചോദിക്കൂ, അവരിൽ ഭൂരിഭാഗവും വിരാട് കോഹ്‌ലിയെനന്നായിരിക്കും പറയുക. ” ശാസ്ത്രി പറഞ്ഞു .

” ഞാൻ ഒരു കുട്ടിയാണെങ്കിൽ, അവന്റെ ബാറ്റിംഗ് കാണാൻ ആഗ്രഹിക്കുമായിരുന്നു. അവൻ നിയമങ്ങൾക്കകത്ത് കളിക്കുന്നു.
ഓരോ കൊച്ചുകുട്ടിക്കും അദ്ദേഹം ഒരു മാതൃകയാണ് ” ഇന്ത്യ ടുഡേ പരിപാടിക്കിടെ പറഞ്ഞു.

” അവൻ ഇനിയും കൂടുതൽ മെച്ചപ്പെടും. അവൻ ആരെയും പിന്തുടരുകയല്ല, സ്വയം പിന്തുടരുകയാണ്. അവനാണ് മാനദണ്ഡം. അദ്ദേഹം ബെഞ്ച്മാർക്ക് നിർണയിക്കുന്നു. സച്ചിന്റെ കാര്യത്തിലാണ് ഇത് സംഭവിച്ചത്. സച്ചിൻ കളിക്കുമ്പോൾ, ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു, ‘നിങ്ങളുടെ പ്രായത്തിൽ കൂടുതൽ സെഞ്ചുറി നേടിയ ഒരേയൊരു വ്യക്തി നിങ്ങളാണ്’.അത് എളുപ്പമല്ല ”

” വിരാടിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അയാൾ സ്വയം പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. ആരെയും അനുകരിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. ‘വിരാട് കോഹ്‌ലി ആകുക’. അതാണ് ഞങ്ങൾ അവനോട് പറയുന്നത് ” ശാസ്ത്രി കൂട്ടിച്ചേർത്തു.