Skip to content

സൗത്താഫ്രിക്കൻ ഹെഡ് കോച്ചായി മുൻ താരം മാർക്ക് ബൗച്ചർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് സൗത്താഫ്രിക്കൻ മുഖ്യപരിശീലകനായി മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാർക്ക് ബൗച്ചറെ നിയമിച്ചു. മുൻ ക്യാപ്റ്റനും നിലവിലെ ക്രിക്കറ്റ് ഓഫ് ഡയറക്ടറും കൂടിയായ ഗ്രെയിം സ്മിത്താണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2023 വരെയാണ് ബൗച്ചറുമായുള്ള കരാറിന്റെ കാലാവധി.

നിലവിലെ സൗത്താഫ്രിക്കൻ ടീമിന് ബൗച്ചറെ പോലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പരിചയസമ്പന്നനായ ഒരാളെ ആവശ്യമാണെന്നും ബൗച്ചറിന് ടീമിനെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കാൻ സാധിക്കുമെന്നും സ്മിത്ത് വ്യക്തമാക്കി.

147 ടെസ്റ്റ് മത്സരത്തിൽ നിന്നും 5515 റൺസും 295 ഏകദിന മത്സരത്തിൽ നിന്നും 4686 റൺസ് നേടിയിട്ടുള്ള ബൗച്ചർ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡിസ്മിസ്സൽ നേടിയിട്ടുള്ള വിക്കറ്റ് കീപ്പർ കൂടിയാണ്. ബൗച്ചറിനെ കൂടാതെ മുൻ താരം ജാക്ക് കാലിസ് സൗത്താഫ്രിക്കയുടെ ബാറ്റിങ് പരിശീലകനായേക്കും.