Skip to content

പെർത്ത് ടെസ്റ്റ് ; ന്യൂസിലാൻഡിനെതിരെ ഓസ്‌ട്രേലിയ കൂറ്റൻ ലീഡിലേക്ക്

പെർത്തിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഓസ്‌ട്രേലിയ വമ്പൻ ലീഡിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് നേടിയ ഓസ്‌ട്രേലിയ 417 റൺസിന്റെ ലീഡ് സ്വന്തമാക്കി കഴിഞ്ഞു. എട്ട് റൺസ് നേടിയ മാത്യൂ വേഡും, ഒരു റൺ നേടിയ പാറ്റ് കമ്മിൻസുമാണ് ക്രീസിലുള്ളത്.

53 റൺസ് നേടിയ ജോ ബേൺസ്, 50 റൺസ് നേടിയ മാർനസ്‌ ലാബുഷെയ്ൻ എന്നിവരാണ് ഓസ്‌ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. 16 റൺസ് നേടി പുറത്തായ സ്റ്റീവ് സ്മിത്ത് ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ക്യാപ്റ്റൻ ടിം പെയ്ന് റണ്ണൊന്നും നേടാൻ സാധിച്ചില്ല..

ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തീ നാല് വിക്കറ്റും നെയ്ൽ വാഗ്നർ രണ്ട് വിക്കറ്റും നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് 166 റൺസ് നേടി പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ന്യൂസിലാൻഡിനെ തകർത്തത്.