Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ഓപ്പണിങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. പെർത്തിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് 7000 റൺസെന്ന നാഴികക്കല്ല് വാർണർ പിന്നിട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കുന്ന പന്ത്രണ്ടാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനാണ് വാർണർ.

151 ഇന്നിങ്സിൽ നിന്നും ഈ നേട്ടത്തിലെത്തിയ വാർണർ ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 7000 റൺസ് പിന്നിടുന്ന അഞ്ചാമത്തെ ഓപ്പണിങ് ബാറ്റ്സ്മാൻ കൂടിയാണ്.

ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 7000 റൺസ് നേടിയ ഓപ്പണിങ് ബാറ്റ്സ്മാന്മാർ

നേരത്തെ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സഹതാരം സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയിരുന്നു.