Skip to content

വീണ്ടും സ്റ്റീവ് സ്മിത്തിന്റെ പറക്കും ക്യാച്ച് ; വീഡിയോ കാണാം

തകർപ്പൻ ക്യാച്ചിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്റ്റീവ് സ്മിത്ത്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ദിനത്തിലാണ് പറക്കും ക്യാച്ചിലൂടെ സ്റ്റീവ് സ്മിത്ത് വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെയാണ് ഇക്കുറി സ്റ്റീവ് സ്മിത്ത് പുറത്താക്കിയത്.

(Pic source : twitter )

ന്യൂസിലാൻഡിന്റെ ഒന്നാമിന്നിങ്സിൽ സ്റ്റാർക്ക് എറിഞ്ഞ 23 ആം ഓവറിലെ നാലാം പന്തിൽ വില്യംസൺ അനാവശ്യ ഷോട്ടിന് ശ്രമിക്കുകയും സ്ലിപ്പിൽ നിന്നിരുന്ന സ്റ്റീവ് സ്മിത്ത് തകർപ്പൻ ഡൈവിലൂടെ പന്ത് കൈപിടിയിലൊതുക്കുകയും ചെയ്തു.

വീഡിയോ ;

അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്കിന്റെ മികവിൽ ന്യൂസിലാൻഡിനെ ഒന്നാം ഇന്നിങ്സിൽ 166 റൺസിന് ചുരുക്കികെട്ടിയ ഓസ്‌ട്രേലിയ 250 നിർണായക ലീഡ് മത്സരത്തിൽ സ്വന്തമാക്കി. 80 റൺസ് നേടിയ റോസ് ടെയ്ലർ മാത്രമാണ് ന്യൂസിലാൻഡിന് വേണ്ടി തിളങ്ങിയത്.