Skip to content

റൂട്ട് പുറത്ത്, സ്റ്റോക്‌സിനും ആർച്ചറിനും ബട്ട്ലർക്കും വിശ്രമം ; സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരിയിൽ ആരംഭിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കും ടി20 പരമ്പരയ്ക്കുമുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയിൽ ബെൻ സ്റ്റോക്‌സ്, ജോഫ്രാ ആർച്ചർ, ജോസ് ബട്ട്ലർ, മാർക്ക് വുഡ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ട്വന്റി20 പരമ്പരയിൽ നിന്നും ജോ റൂട്ടിനെ ഒഴിവാക്കി.

ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചുവെങ്കിലും ഫെബ്രുവരി 12 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ സ്റ്റോക്‌സും ആർച്ചറും ബട്ട്ലറും വുഡും തിരിച്ചെത്തും.

പാറ്റ് ബ്രൗൺ, ടോം ബാൻടൺ, മാത്യൂ പാർക്കിൻസൺ, സാക്കിബ്‌ മഹ്മൂദ് എന്നിവരാണ് ഏകദിന ടീമിലെ അരങ്ങേറ്റക്കാർ.

ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം ; ഓയിൻ മോർഗൻ (c), മൊയിൻ അലി, ജോണി ബെയർ‌സ്റ്റോ, ടോം ബാന്റൺ, പാറ്റ് ബ്രൗൺ, സാം കറൺ, ടോം കറൺ, ജോ ഡെൻലി, ക്രിസ് ജോർദാൻ, സാകിബ് മഹമൂദ്, ഡേവിഡ് മലാൻ, മാത്യു പാർക്കിൻസൺ, ആദിൽ റാഷിദ്, ജോ റൂട്ട്, ജേസൺ റോയ്, ക്രിസ് വോക്സ്

ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം ; ഓയിൻ മോർഗൻ (സി), മൊയിൻ അലി, ജോഫ്ര ആർച്ചർ, ജോനാഥൻ ബെയർ‌സ്റ്റോ, ജോസ് ബട്‌ലർ, പാറ്റ് ബ്രൗൺ, സാം കറൺ, ടോം കറൺ, ജോ ഡെൻലി, ക്രിസ് ജോർദാൻ, ഡേവിഡ് മലൻ, മാറ്റ് പാർക്കിൻസൺ, ആദിൽ റാഷിദ്, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, മാർക്ക് വുഡ്