Skip to content

പുറത്തായിട്ട് അവൻ നടന്ന് പോയില്ലേ ?! വില്യംസിനെ പരിഹസിച്ച് സ്റ്റുവർട്ട് ബ്രോഡ്

ക്രിക്കറ്റിലെ മാന്യതയുടെ മുഖമാണ് ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൻ . എതിർ താരങ്ങളെ പ്രകോപിപ്പിക്കുകയോ , അമ്പയറുടെ തെറ്റായ തീരുമാനത്തിൽ രോക്ഷം പ്രകടിപ്പിക്കുകയോ ചെയ്യാറില്ല , ടീമിനെ കൂളായിട്ടാണ് വില്യംസൻ നയിക്കുന്നത്.

ഇപ്പോൾ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ് വില്യംസനും കൂട്ടരും . ആദ്യ മത്സരത്തിനിടെ രണ്ടാം ദിനം 34 റൺസിൽ നിൽക്കെ വില്യംസനെ തകർപ്പൻ ക്യാച്ചിലൂടെ സ്മിത്ത് പുറത്താക്കിയിരുന്നു . എന്നാൽ തുടക്കത്തിലെ വില്യംസനെ പുറത്താക്കാനുള്ള അവസരമാണ് ഓസ്‌ട്രേലിയ പാഴാക്കിയത് . ബാറ്റിൽ എഡ്ജ് ചെയ്ത് ക്യാച്ച് പിടിച്ചെങ്കിലും ഓസ്‌ട്രേലിയ റീവ്യൂ നൽകിയില്ല , ഇതോടെ വില്യംസൻ രക്ഷപ്പെടുകയും ചെയ്തു .

ഔട്ട് ആണ് എന്നറിഞ്ഞിട്ടും മാന്യനായ ” അദ്ദേഹം നടന്നു പോയില്ലേ ” എന്നായിരുന്നു ട്വിറ്ററിൽ ഇതിന്റെ വീഡിയോയ്ക്ക് താഴെ ഇംഗ്ലണ്ട് താരം സ്റ്റുവർട് ബ്രോഡ് മറുപടി നൽകിയത് .പിന്നാലെ ഒരു പറ്റം ആരാധകരും ഇതേ ചോദ്യവുമായി രംഗത്തെത്തി .