Skip to content

ഏകദിന പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി ; സൂപ്പർതാരം പുറത്ത്, പകരക്കാരനായി താക്കൂർ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്ക് മൂലം ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിന് പരമ്പരയിൽ കളിക്കാൻ സാധിക്കില്ല. ഷാർദുൽ താക്കൂർ ഭുവനേശ്വർ കുമാറിന് പകരക്കാരനായി ടീമിലെത്തി.

നേരത്തെ ലോകകപ്പിനിടെയാണ് ഭുവനേശ്വർ കുമാർ പരിക്കിന്റെ പിടിയിലായത്. തുടർന്ന് സൗത്താഫ്രിക്കയ്ക്കും ബംഗ്ലാദേശിനും എതിരായ പരമ്പരകൾ നഷ്ട്ടപെട്ട ഭുവനേശ്വർ കുമാർ വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയോടെ ടീമിൽ തിരിച്ചെത്തി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. വാങ്കഡെയിൽ നടന്ന പരമ്പരയിലെ അവസാന മത്സരത്തിലാണ് ഭുവനേശ്വർ കുമാറിന് വീണ്ടും പരിക്കേറ്റത്.

പകരക്കാരനായി എത്തിയ താക്കൂർ 2018 ൽ ഏഷ്യ കപ്പിലാണ് ഇന്ത്യയ്ക്ക് വേണ്ടി അവസാന ഏകദിനം കളിച്ചത്.

ഭുവനേശ്വർ കുമാറിന് മുൻപ് പരിക്ക് മൂലം ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാനും പരമ്പരയിൽ നിന്നും പുറത്തായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന മായങ്ക് അഗർവാളാണ് ധവാന് പകരക്കാരനായി എത്തിയത്.