Skip to content

ധവാന് പകരക്കാരനായി മായങ്ക് അഗർവാൾ ; ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ഓപ്പണർ ശിഖാർ ധവാന് പകരക്കാരനായി ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന മായങ്ക് അഗർവാൾ ടീമിലെത്തി.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഡിസംബർ 15 ന് ചെന്നൈയിലാണ് ആരംഭിക്കുന്നത്.

വിരാട് കോഹ്ലി (c), രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷാബ് പന്ത് (wk), ശിവം ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ദീപക് ചഹാർ, മൊഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ