Skip to content

സൂപ്പർതാരത്തിന്റെ പരിക്ക് ; ഫെർഗുസൺ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ ന്യൂസിലാൻഡ് ഫാസ്റ്റ്‌ ബൗളർ ലോക്കി ഫെർഗുസൺ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചേക്കും. പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 12 ന് തുടങ്ങാനാരിക്കെ ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ടിന്റെ പരിക്ക് ഭേദമാകാത്തതാണ് ഇപ്പോൾ ഫെർഗുസന്റെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുന്നത്.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഫെർഗുസൺ ന്യൂസിലാൻഡിനായി 36 ഏകദിന മത്സരങ്ങളും എട്ട് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്..

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ റെഡ് ബോളിൽ മികച്ച റെക്കോർഡ് ഫെർഗുസനുണ്ടെന്നും ഫെർഗുസന്റെ സാന്നിധ്യം ബൗളിങ് നിരയ്ക്ക് വാരിയേഷൻ നൽകുമെന്നും ഫാസ്റ്റ് ബൗളർ ടിം സൗത്തീ പറഞ്ഞു..

പെർത്തിൽ നടക്കുന്ന ഡേ നൈറ്റ് മത്സരത്തോടെയാണ് മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്.