Skip to content

ഏതെങ്കിലുമൊരു ഫോർമാറ്റിൽ മാത്രം സ്‌പെഷ്യലിസ്റ്റാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ; വിരാട് കോഹ്ലി

ഏതെങ്കിലുമൊരു ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം സംസാരിക്കവെയാണ് ഇക്കാര്യം കോഹ്ലി വ്യക്തമാക്കിയത്.

ഏതെങ്കിലുമൊരു ഫോർമാറ്റിൽ സ്‌പെഷ്യലിസ്റ്റ് ആകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ലയെന്നും എല്ലാ ഫോർമാറ്റിലും ടീമിന് വേണ്ടി റൺസ് നേടണമെന്നും അതുകൊണ്ട് തന്നെ ട്വന്റി20യ്ക്ക് വേണ്ടി അമിതമായി ശൈലിയിൽ മാറ്റം വരുത്താനാകില്ലയെന്നും കോഹ്ലി പറഞ്ഞു.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിലാണ് ഇന്ത്യ മറികടന്നത്. 50 പന്തിൽ പുറത്താകാതെ 94 റൺസ് നേടിയ കോഹ്ലിക്കൊപ്പം 40 പന്തിൽ 60 റൺസ് നേടിയ കെ എൽ രാഹുലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അടുത്ത മത്സരം.