Skip to content

നോട്ട്ബുക്ക് സെലിബ്രേഷന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കെസ്രിക് വില്യംസന്റെ നോട്ട്ബുക്ക് സെലിബ്രേഷൻ അനുകരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ വില്യംസ് എറിഞ്ഞ പതിനാറാം ഓവറിലെ മൂന്നാം പന്തിൽ സിക്സ് പായിച്ച ശേഷമായിരുന്നു കരീബിയൻ പ്രീമിയർ ലീഗിലടക്കം ബാറ്റ്സ്മാന്മാരെ പുറത്താക്കുമ്പോളുള്ള കെസ്രിക് വില്യംസന്റെ സെലിബ്രേഷൻ കോഹ്ലി അനുകരിച്ചത്.

ജമൈക്കയിൽ നടന്ന മത്സരത്തിൽ തന്നെ പുറത്താക്കിയപ്പോൾ നോട്ട്ബുക്കിൽ ടിക്ക് ചെയ്തുകൊണ്ട് വില്യംസ് സെലിബ്രേറ്റ് ചെയ്തിരുന്നുവെന്നും അതിന് മറുപടിയായാണ് ഇക്കുറി ആക്ഷൻ അനുകരിച്ചതെന്നും എന്നാൽ മത്സരശേഷം പരസ്പരം കൈനൽകിയാണ് തങ്ങൾ പിരിഞ്ഞതെന്നും കോഹ്ലി വ്യക്തമാക്കി.

https://twitter.com/TrendVirat/status/1203011391499595776?s=19

മത്സരത്തിൽ 50 പന്തിൽ ആറ് ഫോറും ആറ് സിക്സുമടക്കം പുറത്താകാതെ 94 റൺസ് അടിച്ചുകൂട്ടിയ കോഹ്ലിയുടെ മികവിൽ 208 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ മറികടന്നാണ് ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം നേടിയത്. അന്താരാഷ്ട്ര ട്വന്റി20യിലെ കോഹ്ലിയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയായിരുന്നു മത്സരത്തിൽ പിറന്നത്.

ഇതിനുമുൻപ് 2016 ൽ ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 90 റൺസായിരുന്നു കോഹ്ലിയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.