Skip to content

ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം തിരിച്ചെത്തുന്നു

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. തന്റെ സ്റ്റേറ്റ് ടീമായ വിക്ടോറിയക്കൊപ്പം ഗ്ലെൻ മാക്‌സ്‌വെൽ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. നേരത്തെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മാക്‌സ്‌വെൽ ക്രിക്കറ്റിൽ നിന്നും അനിനിശ്ചിത കാലത്തേക്ക് മാറിനിന്നത്.

ഗ്ലെൻ മാക്സ്വെൽ തിരിച്ചുവരവിനരികെയാണെന്നും ഇതിന് വേണ്ട എല്ലാ തയ്യാറെടുപ്പും മാക്‌സ്‌വെൽ ചെയ്തിട്ടുണ്ടെന്നും സഹതാരം മാർക്കസ് ഹാരിസ് വ്യക്തമാക്കി.

ഈ മാസം 17ന് ബിഗ് ബാഷ് ലീഗ് തുടങ്ങാനിരിക്കെ മെൽബൺ സ്റ്റാർസ് ക്യാപ്റ്റൻ കൂടിയായ മാക്‌സ്‌വെൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.