Skip to content

ബോൾട്ടോ സൗത്തീയോ അല്ല ഓസ്‌ട്രേലിയക്ക് ഭീഷണിയാവുക ഈ താരം ; റിക്കി പോണ്ടിങ്

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയക്ക് ഭീഷണി ഉയർത്തുക ഫാസ്റ്റ് ബൗളർ നീൽ വാഗ്നറായിരിക്കുമെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ടീമിൽ ട്രെന്റ് ബോൾട്ട്, ടിം സൗത്തീ, മാറ്റ് ഹെൻറി, ലോക്കി ഫെർഗുസൺ അടക്കമുള്ള മികച്ച ഫാസ്റ്റ് ബൗളർമാർ ഉണ്ടെങ്കിലും ഫ്ലാറ്റ് പിച്ചാണെങ്കിൽ സൗത്തീക്കും ബോൾട്ടിനും കാര്യമായൊന്നും ചെയ്യാൻ സാധിക്കില്ലയെന്നും ഈ അവസരത്തിൽ വാഗ്നറെ ഓസ്‌ട്രേലിയ പേടിക്കണമെന്നും ഷോട്ട് ബോളിലൂടെ ബാറ്റ്സ്മാനെ വീഴ്ത്താൻ വാഗ്നർക്ക് സാധിക്കുമെന്നും റിക്കി പോണ്ടിങ് വ്യക്തമാക്കി.

2018 ന് 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 43 വിക്കറ്റുകൾ നേടിയ വാഗ്നർ ന്യൂസിലാൻഡിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരതയാർന്ന തകർപ്പൻ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ജസ്പ്രീത് ബുംറ, ജേസൺ ഹോൾഡർ, ജെയിംസ് ആൻഡേഴ്‌സൺ എന്നിവരെ പിന്നിലാക്കി വാഗ്നർ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.