Skip to content

എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി റിഷാബ് പന്ത്

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ റിഷാബ് പന്തിനെ കാത്തിരിക്കുന്നത് എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനുള്ള അവസരം. നിലവിൽ ഇന്ത്യ വെസ്റ്റിൻഡീസ് ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഡിസ്മിസ്സലെന്ന റെക്കോർഡ് എം എസ് ധോണിയുടെ പേരിലാണ്. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് ഡിസ്‌മിസലാണ് ധോണിയുടെ പേരിലുള്ളത്. ഏഴ് മത്സരങ്ങളിൽ നിന്നും വെസ്റ്റിൻഡീസിനെതിരെ മൂന്ന് ഡിസ്‌മിസ്സൽ നേടിയിട്ടുള്ള പന്തിന് പരമ്പരയിൽ നിന്നും മൂന്ന് ഡിസ്‌മിസ്സൽ കൂടെ നേടിയാൽ ധോണിയുടെ റെക്കോർഡ് തകർക്കാൻ സാധിക്കും.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലടക്കം വിക്കറ്റിന് പുറകിലും മുന്നിലും മോശം പ്രകടനമാണ് പന്ത് കാഴ്ച്ചവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ പരമ്പര യുവതാരത്തെ സംബന്ധിച്ച് അതിനിർണായകമാണ്.