Skip to content

ഇംഗ്ലണ്ടിൽ പുലി ന്യൂസിലാൻഡിൽ എലി ; നിരാശപ്പെടുത്തി ജോഫ്രാ ആർച്ചർ

ആഷസിൽ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ വിറപ്പിച്ച് കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കടന്ന് വന്ന് ഇംഗ്ലണ്ട് പേസ് ബോളർ ജോഫ്ര ആർച്ചറേ ന്യൂസിലാൻഡിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്ക് ഇംഗ്ലണ്ട് ടീം കൂടെ കൊണ്ട് പോവുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കിയിരുന്നത്. എന്നാൽ ആഷസിൽ ഇംഗ്ലണ്ടിൽ കാഴ്ച വെച്ചതിന്റെ നിഴലു പോലുമാവാൻ കഴിയാതെയാണ് ആർച്ചർ ന്യൂസിലാൻഡിൽ നിന്നും മടങ്ങുന്നത്.

ആഷസിൽ 4 ടെസ്റ്റ് കളിച്ച ജോഫ്ര ആർച്ചർ 20.27 ആവറേജിൽ 22 വിക്കറ്റ് കൊയ്തപ്പോൾ ന്യൂസിലാൻഡിൽ നിന്നും 2 ടെസ്റ്റിൽ നിന്നും നേടാനായത് വെറും 2 വിക്കറ്റ് ബോളിങ് ആവറേജ് ആവട്ടെ 104.50. ഇംഗ്ലണ്ട് ടീമിന് പരമ്പര നഷ്ടപ്പെടാൻ പ്രധാന കാരണങ്ങളിലൊന്ന് ഈ ഫോം ഇല്ലായ്മ തന്നെ.

സീരിസിനിടക്ക് ന്യൂസിലാൻഡ് കാണികൾ താരത്തിനെ വംശീയമായി അധിക്ഷേപിച്ചു എന്നുള്ള പരാതിയും ഉണ്ടായിരുന്നു ഇതിനെ തുടർന്ന് കിവിസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ അർച്ചറിനോട് ക്ഷമ ചോദിച്ചിരുന്നു. സൗത്ത് ആഫ്രിക്കക്ക് എതിരെ സൗത്ത് ആഫ്രിക്കയിലാണ് ഇംഗ്ലണ്ട് ടീമിന്റെ അടുത്ത ടെസ്റ്റ് സീരിസ്.

എഴുതിയത് ; സഞ്ജയ് കെ സുകുമാരൻ