Skip to content

പെയ്നിനെ കാഴ്ചക്കാരനാക്കി സ്മിത്തിന്റെ ക്യാപ്റ്റൻ ചമയൽ ; വിമർശനവുമായി മുൻ ഓസീസ് താരം

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ അഡ്ലെയ്ഡിൽ നായകൻ ടിം പെയ്നിനെ കാഴ്ചക്കാരനാക്കി സ്റ്റീവ് സ്മിത്ത് ഫിൽഡിങ് ക്രമീകരിച്ചതിനെതിരെ വൻ വിമർശനവുമായി മുൻ ഓസ്‌ട്രേലിയൻ താരം ഇയാൻ ചാപ്പൽ .


സ്മിത്ത് ടിം പെയ്നുമായി സംസാരിക്കുന്നത് കാണാം. ഒപ്പം ഓഫ് സൈഡിലേക്ക് ഒരു ഫീല്ഡറെ മാറ്റുന്നതിനെ കുറിച്ചും സംസാരിക്കാൻ ശ്രമിക്കുന്നതും . ഇതെല്ലാം സത്യത്തിൽ ടിം പെയ്ന്റെ താൽപര്യപ്രകാരമാണോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. സ്മിത്തിന്റെ ഈ രീതി വളരെ അരോചകമാണ്’ ഇയാൻ ചാപ്പൽ പറഞ്ഞു .

ഇത് ഓസീസ് ക്യാപ്റ്റൻ ടിം പെയ്നെ അപമാനിക്കുന്നതിനു തുല്യമാണ് സ്മിത്തിന്റെ പ്രവൃത്തിയെന്ന് ചാപ്പൽ തുറന്നടിച്ചു. ‘ഇത്തരം പ്രവൃത്തികൾ സാധാരണ ഗതിയിൽ ഇംഗ്ലണ്ട് ടീമിലാണ് കാണാറുള്ളത്. ക്യാപ്റ്റനെ സാക്ഷിനിർത്തി മറ്റു താരങ്ങൾ ഇടയ്ക്കിടെ ഫീൽഡിങ് ക്രമീകരണമൊക്കെ നടത്തും’ – ചാപ്പൽ പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്മിത്തിനെ 2 വർഷത്തേക്ക് നായക സ്ഥാനത്ത് നിന്ന് വിലക്കിയിരിക്കുകയാണ്. അടുത്ത വർഷം ഏപ്രിലിൽ ഈ കാലാവധി അവസാനിക്കും .