Skip to content

ഫ്ലെമിങിന് ശേഷം ആ നേട്ടം സ്വന്തമാക്കി റോസ് ടെയ്ലർ

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് നേടുന്ന രണ്ടാമത്തെ ന്യൂസിലാൻഡ് ബാറ്റ്സ്മാനായി റോസ് ടെയ്ലർ. തന്റെ മൂപ്പത്തിയഞ്ചാം വയസ്സിൽ 169 ഇന്നിങ്‌സുകളിൽ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. മുൻ കിവി ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗ് ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ന്യൂസിലാൻഡ് താരം.

189 ഇന്നിങ്സിൽ നിന്നുമാണ് ഫ്ലെമിംഗ് ഈ നേട്ടം സ്വന്തമാക്കിയത് അത് കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ 7000 ടെസ്റ്റ് റൺസ് നേടിയ കിവി താരം എന്ന നേട്ടവും റോസ് ടെയ്‌ലർ സ്വന്തമാക്കി

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ടെസ്റ്റ് കരിയറിലെ പത്തൊമ്പതാം സെഞ്ചുറി കൂടി താരം സ്വന്തമാക്കി. മത്സരം സമനിലയിൽ കലാശിച്ചുവെങ്കിലും പരമ്പര 1-0 ലീഡിൽ ന്യൂസിലാൻഡ് സ്വന്തമാക്കി.

എഴുതിയത് ; സഞ്ജയ് കെ സുകുമാരൻ