Skip to content

എം സി സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലാൻഡിന്

മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്‌പിരിറ്റ്‌ ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലാൻഡിന്. ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് ശേഷത്തിനിടയിലും ടീമംഗങ്ങൾ കാണിച്ച സ്‌പോർട്‌സ്മാൻഷിപ്പാണ് ഈ പുരസ്‌കാരത്തിന് ന്യൂസിലാൻഡിനെ അർഹരാക്കിയത്. ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ നിർഭാഗ്യം മൂലം ലോകകപ്പ് നഷ്ട്ടപെട്ടപ്പോഴും നിസ്വാർത്ഥതയോടും അടക്കത്തോടെയുമാണ് ന്യൂസിലാൻഡ് പെരുമാറിയത്.

” ഈ പുരസ്‌കാരത്തിന് ന്യൂസിലാൻഡ് തീർച്ചയായും അർഹരാണ്. അത്തരമൊരു ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലും അവർ ക്രിക്കറ്റിന്റെ മാന്യത കാത്തുസൂക്ഷിച്ചു. മത്സരശേഷവും അവരുടെ മാന്യതയെ പറ്റി നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അവർക്ക് അംഗീകാരം ലഭിക്കേണ്ടതുണ്ട് ” എം സി സി പ്രസിഡന്റ് കുമാർ സംഗക്കാര പറഞ്ഞു.

ഫൈനലിൽ നിശ്ചിത 50 ഓവറിലും സൂപ്പറോവറിലും ഇരുടീമുകളിലും ഒപ്പമെത്തിയതിനെ തുടർന്ന് ഇന്നിങ്സിൽ നേടിയ ബൗണ്ടറികളുടെ അടിസ്ഥാനത്തിലായിരുന്നു ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടിയത്.