Skip to content

ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

തുടർച്ചയായി രണ്ടാം വർഷവും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഐ പി എല്ലിൽ നിന്നും പിന്മാറി. 2015 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റാർക്ക് അവസാനമായി ഐ പി എല്ലിൽ കളിച്ചത്. 2018 ൽ 9.4 കോടി രൂപയ്ക്ക് കൊൽക്കത്ത സ്റ്റാർക്കിനെ സ്വന്തമാക്കിയിരുന്നെങ്കിലും പരിക്ക് മൂലം താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് സ്റ്റാർക്ക് ഐ പി എല്ലിൽ നിന്നും പിന്മാറിയത്. ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടാണ് ലേലത്തിൽ നിന്നും പിന്മാറിയ മറ്റൊരു താരം.

മിച്ചൽ സ്റ്റാർക്ക് പിന്മാറിയെങ്കിലും സഹതാരങ്ങളായ ഗ്ലെൻ മാക്‌സ്‌വെൽ, ക്രിസ് ലിൻ, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് അടക്കമുള്ള ഓസ്‌ട്രേലിയൻ താരങ്ങൾ ലേലത്തിനുള്ള പ്ലേയർ ലിസ്റ്റിലുണ്ട്.