Skip to content

ഇന്ത്യയേക്കാൾ മികച്ച ബൗളിങ് അറ്റാക്ക് ഓസ്‌ട്രേലിയയുടേത് ; കാരണം വ്യക്തമാക്കി റിക്കി പോണ്ടിങ്

ഇന്ത്യൻ ബൗളിങ് നിരയേക്കാൾ മികച്ച ബൗളിങ് നിര ഓസ്‌ട്രേലിയക്കുണ്ടെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. കഴിഞ്ഞ ഒന്നോ രണ്ടോ വർഷങ്ങളായി മികച്ച ബൗളിങ് അറ്റാക്കാണ് ഇന്ത്യയ്ക്കുള്ളതെന്നും എന്നാൽ ഇന്ത്യൻ സ്പിന്നർമാർക്ക് ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കില്ലയെന്നും മിച്ചൽ സ്റ്റാർക്ക് സാന്നിധ്യം തരുന്ന വാരിയേഷൻ ഓസ്‌ട്രേലിയൻ ബൗളിങ് നിരയെ മികച്ചവുറ്റതാക്കുന്നുവെന്നും റിക്കി പോണ്ടിങ് പറഞ്ഞു.

” ഇന്ത്യയുടെ ബൗളിങ് നിര അതിശക്തമാണ്. ജസ്പ്രീത് ബുംറയും ഷാമിയും മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയ്ക്ക് വേണ്ടി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അവർക്കൊപ്പം ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും ഒപ്പം സ്പിന്നർമാരായ അശ്വിനും രവീന്ദ്ര ജഡേജയും കൂടി ചേരുന്നതോടെ അവരുടെ ബൗളിങ് അറ്റാക്ക് വളരെ മികച്ചതാകുന്നു. എന്നാൽ അവരുടെ സ്പിന്നർമാരുടെ ഓസ്‌ട്രേലിയയിലെ പ്രകടനം മോശമാണ്. എന്നാൽ നേഥൻ ലയണ് വളരെ മികച്ച റെക്കോർഡാണ് ഓസ്‌ട്രേലിയയിലുള്ളത്. കൂടാതെ മിച്ചൽ സ്റ്റാർക്കെന്ന ഇടംകയ്യൻ പേസർ നൽകുന്ന വാരിയേഷനും ഓസ്‌ട്രേലിയൻ ബൗളിങ് നിരയെ മികവുറ്റതാക്കുന്നു. ” റിക്കി പോണ്ടിങ് കൂട്ടിച്ചേർത്തു..