Skip to content

അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം ; പരമ്പര തൂത്തുവാരി

അഡ്ലെയ്ഡ് ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഒരു ഇന്നിങ്സിന്റെയും 48 റൺസിന്റെയും തകർപ്പൻ വിജയം. 287 റൺസിന്റെ ലീഡ് വഴങ്ങി ഫോളോൺ ചെയ്യപ്പെട്ട പാകിസ്ഥാന് 239 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നേഥൻ ലയണും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡുമാണ് പാകിസ്ഥാനെ തകർത്തത്. 65 റൺസ് നേടിയ ഷാൻ മസൂദ്, 57 റൺസ് നേടിയ ആസാദ് ഷഫീഖ്, 45 റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ എന്നിവർ മാത്രമാണ് പാകിസ്ഥാൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. ആദ്യ ഇന്നിങ്സിൽ 97 റൺസ് നേടിയ ബാബർ അസമിനും 113 റൺസ് നേടിയ യാസിർ ഷായ്ക്കും രണ്ടാം ഇന്നിങ്സിൽ തിളങ്ങാൻ സാധിച്ചില്ല.

നേരത്തെ ആദ്യ ഇന്നിങ്സിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് വാർണറുടെയും സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്ന്റെയും മികവിലാണ് ഓസ്‌ട്രേലിയ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. വിജയത്തോടെ പരമ്പര 2-0 ന് ഓസ്‌ട്രേലിയ തൂത്തുവാരി. ഡേവിഡ് വാർണറാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സിരീസും ..