Skip to content

സയിദ് മുഷ്താഖ് അലി ട്രോഫി കർണാടകയ്ക്ക് ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

സയിദ് മുഷ്താഖ് അലി ട്രോഫി കിരീടം കർണാടകയ്ക്ക്. ഫൈനലിൽ തമിഴ്നാടിനെ ഒരു റണ്ണിന് പരാജയപെടുത്തിയാണ് കർണാടക ചാമ്പ്യന്മാരായത്.

മത്സരത്തിൽ കർണാടക ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന തമിഴ്നാടിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 179 റൺസ് നേടാനെ സാധിച്ചുള്ളൂ. 45 പന്തിൽ 60 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മനീഷ് പാണ്ഡെയുടെ മികവിലാണ് മികച്ച സ്കോർ കർണാടക നേടിയത്. മറുപടി ബാറ്റിങിൽ 27 പന്തിൽ പുറത്താകാതെ 44 റൺസ് നേടിയ വിജയ് ശങ്കറും 25 പന്തിൽ 40 റൺസ് നേടിയ അപരാജിതും തിളങ്ങിയെങ്കിലും വിജയം നേടികൊടുക്കാൻ സാധിച്ചില്ല.