Skip to content

മൂന്നാം ഡബിൾ സെഞ്ചുറി നേടി രോഹിത് 

മൊഹാലി : ശ്രീലങ്കൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഏകദിന ക്രിക്കറ്റിൽ മൂന്നാം ഡബിൾ സെഞ്ചുറി തികച്ചു ഹിറ്റ് മാൻ രോഹിത്ത് ശർമ്മ. ക്യാപ്റ്റനായ രണ്ടാം മത്സരത്തിലാണ് രോഹിത് ശർമ്മ ഡബിൾ സെഞ്ചുറി നേടി ടീമിനെ മുന്നിൽ നിന്നും നയിച്ചത്. വെറും 153 പന്തിൽ നിന്നുമാണ് പുറത്താവാതെ 208 റൺസ് നേടിയത്. 50 ഓവറിൽ നിന്നും നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 393 റൺസ് നേടി. 13 ഫോറുകളും 12 സിക്സും അടക്കമായിരുന്നു രോഹിത് ശർമ്മ ഡബിൾ സെഞ്ചുറി തികച്ചത് 

ഇതിനു മുൻപ് ഓസ്ട്രേലിയക്കെതിരെ ബാംഗ്ലൂരിലും ശ്രീലങ്കക്കെതിരെ തന്നെ കൊൽക്കത്തയിലും വെച്ചാണ് രോഹിത് ശർമ്മ മറ്റു രണ്ട് ഡബിൾ സെഞ്ചുറികളും നേടിയത്. 115 പന്തുകളിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയതിന് ശേഷം വെറും 38 പന്തിൽ നിന്നുമാണ് അടുത്ത 108 റൺസ് രോഹിത് ശർമ്മ നേടിയത്