Skip to content

വാർണർ അടിച്ചൊതുക്കി, സ്റ്റാർക്ക് എറിഞ്ഞൊതുക്കി ; പാകിസ്ഥാൻ തകരുന്നു

ഓസ്‌ട്രേലിയയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സിന് സ്കോറിന് മറുപടിയുമായി ഇറങ്ങിയ പാകിസ്ഥാന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ പാകിസ്ഥാന് 96 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകളും നഷ്ട്ടമായി. 43 റൺസ് നേടിയ ബാബർ അസമും 4 റൺസ് നേടിയ യാസിർ ഷായുമാണ് ക്രീസിലുള്ളത്.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാലും പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെ മികവിലാണ് ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 589 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്‌തത്‌. വാർണർ 335 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ലാബുഷെയ്ൻ 162 റൺസ് നേടി.