Skip to content

ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്താടി ഡേവിഡ് വാർണർ ;ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ഡേവിഡ് വാർണറുടെ തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി മികവിൽ പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. 335 റൺസ് നേടി പുറത്താകാതെ നിന്ന വാർണറിന്റെ മികവിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 589 റൺസ് നേടി ഡിക്ലയർ ചെയ്തു.

ടെസ്റ്റ് കരിയറിലെ തന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറിയാണ് ഡേവിഡ് വാർണർ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനും അഡ്ലെയ്ഡിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനും കൂടിയാണ് വാർണർ.

വാർണറിന് പുറമെ മാർനസ്‌ ലാബുഷെയ്ൻ 162 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ സ്റ്റീവ് സ്മിത്ത് 36 റൺസും മാത്യു വേഡ് 38 റൺസും നേടി.