Skip to content

ട്രിപ്പിൾ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ഇത് ഒന്നൊന്നര തിരിച്ചുവരവ്

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറിയുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ടെസ്റ്റ് കരിയറിലെ വാർണറിന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനാണ് ഡേവിഡ് വാർണർ.

ആഷസ് പരമ്പരയിൽ 10 ഇന്നിങ്സിൽ നിന്നും 95 റൺസ് മാത്രം നേടിയ വാർണറുടെ തകർപ്പൻ തിരിച്ചുവരവിനാണ് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര വേദിയായത്. നേരത്തെ ഗാബയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ വാർണർ സെഞ്ചുറി നേടിയിരുന്നു.