പാകിസ്ഥാനെതിരായ അഡ്ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഡബിൾ സെഞ്ചുറി പിന്നിട്ടതോടെ ഡേ- നൈറ്റ് ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓസ്ട്രേലിയൻ താരമായി ഡേവിഡ് വാർണർ. 260 ബോളിൽ ഡബിൾ സെഞ്ചുറി പിന്നിട്ട വാർണർ 275 റൺസുമായി ബാറ്റിംഗ് തുടരുകയാണ് . ടെസ്റ്റ് കരിയറിലെ രണ്ടാം ഡബിൾ സെഞ്ചുറി കൂടിയാണ് . ഇനി 25 റൺസ് കൂടി നേടിയാൽ അഡ്ലെയ്ഡിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ബ്രാഡ്മാന്റെ (299*) റെക്കോർഡ് വാർണറിന് തകർക്കാനാകും .
3 വിക്കറ്റ് നഷ്ട്ടത്തിൽ 492 റൺസുമായി ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ് . 36 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടപ്പെട്ടമായത് .ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റും നേടിയത് ഷഹീൻ ആഫ്രിദിയാണ് .