Skip to content

ഡബിൾ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർക്ക് ഇരട്ട സെഞ്ചുറി. ടെസ്റ്റ് കരിയറിലെ വാർണറുടെ രണ്ടാം ഡബിൾ സെഞ്ചുറിയാണിത്. മത്സരത്തിൽ ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 475 റൺസ് നേടിയിട്ടുണ്ട്. 261 റൺസ് നേടിയ ഡേവിഡ് വാർണറും 34 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്.

162 റൺസ് നേടിയ മാർനസ് ലാബുഷെയ്ന്റെ വിക്കറ്റാണ് രണ്ടാം ദിനം ഓസ്‌ട്രേലിയക്ക് നഷ്ട്ടപെട്ടത്. 361 റൺസ് രണ്ടാം വിക്കറ്റിൽ വാർണറും ലാബുഷെയ്നും കൂട്ടിച്ചേർത്തു.

ഷഹീൻ ഷാ അഫ്രീദിയാണ് പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റും വീഴ്ത്തിയത്.