Skip to content

ഇംഗ്ലണ്ടിന് തിരിച്ചടി ; രണ്ടാം ടെസ്റ്റിൽ ബെൻ സ്റ്റോക്‌സിന് ഇനി പന്തെറിയാൻ സാധിച്ചേക്കില്ല ; കാരണമിതാണ്

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. കാൽമുട്ടിനേറ്റ പരിക്ക് മൂലം മത്സരത്തിൽ തുടർന്ന് പന്തെറിയാൻ ബെൻ സ്റ്റോക്‌സിന് സാധിച്ചേക്കില്ല. ഹാമിൽട്ടണിൽ നടക്കുന്ന മത്സരത്തിലെ ആദ്യ ദിനത്തിൽ തന്റെരണ്ടാം ഓവർ എറിഞ്ഞ ശേഷമാണ് ബെൻ സ്റ്റോക്‌സ് അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് ഗ്രൗണ്ടിൽ തുടർന്നുവെങ്കിലും ഇനി വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ആദ്യ ഇന്നിങ്സിൽ ബെൻ സ്റ്റോക്‌സ് ബൗൾ ചെയ്യണോയെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കൂ.

നേരത്തെ 2016 ൽ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയേറ്റെ പരിക്ക് മൂലം ഇടത് കാൽമുട്ടിൽ സ്റ്റോക്‌സ് സർജറി നടത്തിയിരുന്നു. നേരത്തെ ആദ്യ മത്സരത്തിൽ ആർച്ചർ 42 ഓവറും സാം കറൺ 35 ഓവറും സ്റ്റുവർട്ട് ബ്രോഡ് 33 ഓവറും ബൗൾ ചെയ്തപ്പോൾ 26 ഓവർ മാത്രമാണ് സ്റ്റോക്‌സ് എറിഞ്ഞത്. അതുകൊണ്ട് തന്നെ രണ്ടാം ടെസ്റ്റിൽ ജാക്ക് ലീച്ചിന് പകരം ഫാസ്റ്റ് ബൗളർ ക്രിസ് വോക്സിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിരുന്നു.