Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലാൻഡ് താരമായി റോസ് ടെയ്ലർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 17000 റൺസ് നേടുന്ന ആദ്യ ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി റോസ് ടെയ്ലർ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തന്റെ വ്യക്തിഗത സ്കോർ 17 റൺസ് പിന്നിട്ടതോടെയാണ് ഈ റെക്കോർഡ് ടെയ്ലർ സ്വന്തമാക്കിയത്.

ടെസ്റ്റിൽ 96 മത്സരത്തിൽ നിന്നും 45.81 ശരാശരിയിൽ 6918 റൺസും ഏകദിനത്തിൽ 228 മത്സരത്തിൽ 47.83 ശരാശരിയിൽ 8371 റൺസും നേടിയ ടെയ്ലർ അന്താരാഷ്ട്ര ടി20യിൽ 1743 റൺസും നേടിയിട്ടുണ്ട്. 38 സെഞ്ചുറികൾ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെയ്ലറിന്റെ ബാറ്റിൽ നിന്നും പിറന്നു.