Skip to content

ഡേ നൈറ്റ് ടെസ്റ്റ് ; ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു ഇന്നിങ്സിനും അഞ്ച് റൺസിനും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.

മത്സരത്തിൽ മാറ്റങ്ങളില്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. മറുഭാഗത്ത് മൂന്ന് മാറ്റങ്ങളോടെയാണ് പാകിസ്ഥാൻ ഡേ നൈറ്റ് ടെസ്റ്റിനായി ഇറങ്ങിയിരിക്കുന്നത്. നസീം ഷാ, ഇമ്രാൻ ഖാൻ, ഹാരിസ് സൊഹൈൽ എന്നിവർക്ക് പകരം മൊഹമ്മദ് മൂസാ, മൊഹമ്മദ് അബ്ബാസ്, ഇമാം ഉൾ ഹഖ് എന്നിവർ ടീമിലിടം നേടി.

ഓസ്‌ട്രേലിയ ഇലവൻ ; ഡേവിഡ് വാർണർ, ജോ ബേൺസ്, മർനസ് ലാബുഷാഗൺ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ൻ (w / c), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്

പാകിസ്ഥാൻ ഇലവൻ ; ഷാൻ മസൂദ്, ഇമാം-ഉൽ-ഹഖ്, അസർ അലി (c), ആസാദ് ഷാഫിക്, ബാബർ ആസാം, ഇഫ്തിക്കർ അഹമ്മദ്, മുഹമ്മദ് റിസ്വാൻ (wk), യാസിർ ഷാ, ഷഹീൻ അഫ്രീദി, മുഹമ്മദ് മൂസ, മുഹമ്മദ് അബ്ബാസ്