Skip to content

ഡേ നൈറ്റ് ടെസ്റ്റ് ; ഓസ്‌ട്രേലിയയും പാകിസ്ഥാനും നാളെയിറങ്ങുന്നു

ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മിൽ ഉള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കുന്നു.

ബ്രിസ്ബനിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്താനെ മാർനസ് ലബുഷെയിൻ ഡേവിഡ് വാർണർ എന്നിവരുടെ സെഞ്ചുറി മികവിൽ ഓസ്ട്രേലിയ ഇന്നിങ്സിനും 5 റൺസിനും തോൽപ്പിച്ചിരുന്നു.

രണ്ട് ടെസ്റ്റുകൾ അടങ്ങുന്ന സീരിസിൽ 1-0 ലീഡ് നേടി നിൽക്കുന്ന ഓസ്ട്രേലിയ ഈ ടെസ്റ്റും ജയിച്ച് പരമ്പര തൂത്ത് വാരാൻ ശ്രമിക്കുമ്പോൾ ശേഷിക്കുന്ന ഒരു ടെസ്റ്റിൽ വിജയം സ്വന്തമാക്കി സീരിസ് തോൽവി ഒഴിവാക്കാൻ ആവും പാക്കിസ്ഥാൻ ടീമിന്റെ ശ്രമം

ആദ്യ ടെസ്റ്റിൽ കളിച്ച അതേ ടീമിനെ തന്നെ ഓസ്ട്രേലിയ നില നിർത്തിയെന്ന് പ്രഖ്യാപിച്ചെങ്കിലും പാക്കിസ്ഥാൻ ടീമിന്റെ അന്തിമ ഇലവനിൽ ആരെല്ലാം കളിക്കും എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. ആദ്യ ടെസ്റ്റിൽ കളിക്കാതെ ഇരുന്ന പാക്കിസ്ഥാൻ പേസ് ബോളർ മുഹമ്മദ് അബ്ബാസ് നാളെ ടീമിൽ കാണും എന്ന സൂചനയും ഉണ്ട്

അഡ്‌ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റ് മത്സരം നാളെ ഇന്ത്യൻ സമയം 9 മണിക്കാണ് ആരംഭിക്കുക

Written by ; Sanjay K Sukumaran