Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാർ ; അലൻ ബോർഡറെ പിന്നിലാക്കി വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പുറകെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർറെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായുള്ള 33 ആം വിജയമാണ് ബംഗ്ലാദേശിനെതിരെ വിരാട് കോഹ്ലി നേടിയത്. ക്യാപ്റ്റനായുള്ള കോഹ്ലിയുടെ 53 ആം മത്സരമായിരുന്നു ഇത്. 93 മത്സരങ്ങളിൽ നിന്നാണ് അലൻ ബോർഡർ ഓസ്‌ട്രേലിയയെ 32 മത്സരങ്ങളിൽ വിജയത്തിലെത്തിച്ചത്.

53 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ച മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്താണ് പട്ടികയിൽ ഒന്നാമതുള്ളത്. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റന്മാരായ റിക്കി പോണ്ടിങ് (48 വിജയം), സ്റ്റീവ് വോ (41 വിജയം), മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്‌ഡ് (36 വിജയം) എന്നിവരാണ് ഇനി വിരാട് കോഹ്ലിക്ക് മുൻപിലുള്ളത്.