Skip to content

പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയം ; എം എസ് ധോണിയെ പിന്നിലാക്കി വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിലെ തുടർച്ചയായി ഏഴാം വിജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയത്. ഇതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കി.

2013 ൽ തുടർച്ചയായ ആറ് മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചാണ് എം എസ് ധോണി ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്.

മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. ഹോമിൽ ഇന്ത്യയുടെ തുടർച്ചയായി 12 ആം സിരീസ് വിജയമാണിത്.