Skip to content

ഏഴാം തവണയും യാസിർ ഷായ്ക്ക് മുൻപിൽ മുട്ടുമടക്കി സ്റ്റീവ് സ്മിത്ത്

ഒരു വർഷത്തെ വിലക്കിന് ശേഷം ഓസ്‌ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിരാശപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സ്കോർ 351/2 എന്ന നിലയിൽ ബാറ്റിങിനിറങ്ങിയ സ്റ്റീവ് സ്മിത്തിന് 10 പന്തിൽ നാല് റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. സ്പിന്നർ യാസിർ ഷായാണ് സ്മിത്തിന്റെ വിക്കറ്റ് നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഇത് ഏഴാം തവണയാണ് യാസിർ ഷാ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടുന്നത്. 11 ഇന്നിങ്സുകളിൽ യാസിർ ഷായ്‌ക്കെതിരെ 382 പന്തുകൾ നേരിട്ട സ്റ്റീവ് സ്മിത്തിന് 191 റൺസ് നേടാനെ സാധിച്ചിട്ടുള്ളൂ. 27.82 മാത്രമാണ് യാസിർ ഷായ്ക്കെതിരായ സ്റ്റീവ് സ്മിത്തിന്റെ ശരാശരി.

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡാണ് ഏറ്റവും കൂടുതൽ തവണ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടിയ ബൗളർ. 44 ഇന്നിങ്സുകളിൽ നിന്നും എട്ട് തവണ സ്മിത്തിനെ ബ്രോഡ് പുറത്താക്കിയിട്ടുണ്ട്. 41 ഇന്നിങ്സിൽ നിന്നും ആറ് തവണ സ്മിത്തിനെ പുറത്താക്കിയ ജെയിംസ് ആൻഡേഴ്സനാണ് ബ്രോഡിനും യാസിർ ഷായ്ക്കും പുറകിലുള്ളത്.