Skip to content

ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി ; റിക്കി പോണ്ടിങിന്റെ റെക്കോർഡിനൊപ്പം വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ 27 ആം സെഞ്ചുറിയും ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടുന്ന 41 ആം സെഞ്ചുറിയുമാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പം കോഹ്ലിയെത്തി.

376 ഇന്നിങ്സിൽ നിന്നുമാണ് ക്യാപ്റ്റനായി പോണ്ടിങ് 41 സെഞ്ചുറി ഓസ്‌ട്രേലിയക്കായി പോണ്ടിങ് നേടിയത്. എന്നാൽ വിരാട് കോഹ്ലിയാകട്ടെ വെറും 188 ഇന്നിങ്സിൽ നിന്നാണ് 41 സെഞ്ചുറി നേടി പോണ്ടിങിനൊപ്പമെത്തിയത്. 368 ഇന്നിങ്സിൽ നിന്നും 33 സെഞ്ചുറി മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്, 118 ഇന്നിങ്സിൽ നിന്നും 20 സെഞ്ചുറി നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, 171 ഇന്നിങ്സിൽ നിന്നും 19 സെഞ്ചുറി നേടിയ മുൻ ഓസ്‌ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്ക് എന്നിവരാണ് കോഹ്ലിക്കും പോണ്ടിങിനും പുറകിലുള്ളത്.