Skip to content

മത്സരം രണ്ടാം ദിനം തീരുമോ ; 241 ലീഡുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്ത് കോഹ്ലിപട

പിങ്ക് ബോൾ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 241 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 347 റൺസ് നേടിയ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ 27 സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 70 ആം സെഞ്ചുറിയും നേടിയ കോഹ്ലി 136 റൺസ് നേടിയാണ് പുറത്തായത്. കോഹ്ലിക്ക് പുറമെ ചേതേശ്വർ പുജാര 55 റൺസും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 51 റൺസും നേടി.

ബംഗ്ലാദേശിന് വേണ്ടി അൽ അമിൻ ഹൊസൈൻ, ഇബാദത് ഹൊസൈൻ എന്നിവർ മൂന്ന് വിക്കറ്റ് വീതവും അബു ജയേദ് രണ്ട് വിക്കറ്റും തൈജുൽ ഇസ്ലാം ഒരു വിക്കറ്റും നേടി.