Skip to content

തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ബംഗ്ലാദേശിനെതിരെ പിടിമുറുക്കി ഇന്ത്യ

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് കരിയറിലെ 27 ആം സെഞ്ചുറിയാണ് കോഹ്ലി ബംഗ്ലാദേശിനെതിരെ നേടിയത്.

രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 289 റൺസ് നേടിയ ഇന്ത്യ 183 റൺസിന്റെ ലീഡ് സ്വന്തമാക്കി. 130 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 12 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്. 51 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് മാത്രമാണ് രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് നഷ്ട്ടപെട്ടത്.