Skip to content

‘പെർഫെക്ഷനിസ്റ്റ്’ കോഹ്ലിയുടെ കവർ ഡ്രൈവ് കണ്ട് കയ്യടിച്ച് ബംഗ്ലാദേശ് ബോളർ ; വീഡിയോ കാണാം

ആദ്യ ടെസ്റ്റ് മത്സരത്തിൽ പൂജ്യത്തിൽ മടങ്ങിയ വിരാട് കൊഹ്‌ലി രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ചുറിയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് . ആദ്യ ദിനം അവസാനിച്ചപ്പോൾ 59 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു .ഇതിനിടെ നായകനായി അതിവേഗത്തിൽ 5000 ടെസ്റ്റ് റൺസ് നേടുന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി . ഈ നേട്ടം സ്വന്തമാകുന്ന ആറാമത്തെ നായകനും കൂടിയാണ് കോഹ്ലി .

രോഹിത് ശർമയുടെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റ് നേടിയ ബംഗ്ലാദേശ് ബോളർ എബാദോട്ട് ഹുസൈൻ, കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്ന മികച്ച രീതിയിലുള്ള കവർ ഡ്രൈവ് കണ്ട് കയ്യടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.