Skip to content

ഒടുവിൽ വാർണറിനെ തന്നെ വീഴ്ത്തി അരങ്ങേറ്റ വിക്കറ്റ് സ്വന്തമാക്കി 16 വയസ്സുകാരൻ

പാകിസ്ഥാന്റെ യുവ ശ്രദ്ധേയ താരം നസീം ഷാ ഓസ്‌ട്രേലിയയ്ക്കെതിരെ ഗബ്ബയിലാണ് കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ചത് . 16 വയസ്സ് മാത്രം പ്രായമുള്ള പേസ് നസീം ഷായിലാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുകയാണ് . കഴിഞ്ഞ ദിവസം നേടിയ ആദ്യ വിക്കറ്റ് തന്നെ നോ ബോളായി അമ്പയർ വിധിക്കുകയായിരുന്നു . 26 ആം ഓവറിലെ അവസാന പന്തിൽ നസീം ഷാ വാർണറുടെ വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാൽ തേർഡ് അമ്പയറുടെ തുടർപരിശോധനയിൽ നോ ബോളെന്ന് വ്യക്തമായതോടെ തന്റെ ആദ്യ വിക്കറ്റ് നസീം ഷായ്ക്ക് നഷ്ട്ടപെടുകയും വാർണർ ക്രീസിൽ തിരിച്ചെത്തുകയും ചെയ്തു.

എന്നാൽ മൂന്നാം ദിനം വാർണറെ തന്നെ വീഴ്ത്തി അരങ്ങേറ്റ വിക്കറ്റ് നേടിയിരിക്കുകയാണ് നസീം ഷാ.
154 റൺസുമായി ക്രീസിലുണ്ടായിരുന്ന വാർണറെ ബൗൻസിലൂടെ കുടിക്കുകയായിരുന്നു . 491 റൺസിൽ 4 വിക്കറ്റുമായി മികച്ച ലീഡിലേക്ക് കുതിക്കുകയാണ് ഓസ്‌ട്രേലിയ. വാർണറിന് പിന്നാലെ ലബുഷ്നെയും 150 റൺസ് നേടി ക്രീസിൽ നിൽക്കുന്നു .