Skip to content

ഫിഫ്റ്റിയുമായി കോഹ്ലിയും പുജാരയും ഇന്ത്യയ്ക്ക് 68 റൺസിന്റെ ലീഡ്

തുടക്കത്തിലെ വിക്കറ്റ് വീഴ്‌ച്ചയ്ക്ക് ശേഷം പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടിയ ഇന്ത്യ 68 റൺസിന്റെ ലീഡും സ്വന്തമാക്കി. 59 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 23 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. 55 റൺസ് നേടിയ ചേതേശ്വർ പുജാര, 14 റൺസ് നേടിയ മായങ്ക് അഗർവാൾ, 21 റൺസ് നേടിയ രോഹിത് ശർമ്മ എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യയ്ക്ക് നഷ്ട്ടമായത്.

ബംഗ്ലാദേശിന് വേണ്ടി എബാദത്ത് ഹൊസൈൻ രണ്ട് വിക്കറ്റും അൽ അമിൻ ഹൊസൈൻ ഒരു വിക്കറ്റും നേടി.

43 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ട്ടപെട്ട ശേഷം പുജാരയ്ക്കൊപ്പം മൂന്നാം വിക്കറ്റിൽ 94 റൺസ് വിരാട് കോഹ്ലി കൂട്ടിച്ചേർത്തിരുന്നു.

നേരത്തെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 106 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ്, രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമി എന്നിവരാണ് ബംഗ്ലാദേശിനെ ചുരുക്കികെട്ടിയത്.