Skip to content

അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; ബംഗ്ലാദേശ് 106 റൺസിന് പുറത്ത്

പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 106 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയുടെയും മൂന്ന് വിക്കറ്റ് നേടിയ ഉമേഷ് യാദവിന്റെയും രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുടെയും മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെ ചുരുക്കികെട്ടിയത്.

29 റൺസ് നേടിയ ഷാദ്മൻ ഇസ്ലാം, 24 റൺസ് നേടിയ ലിറ്റൺ ദാസ്, 19 റൺസ് നേടിയ നയീം ഹസൻ എന്നിവർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കണ്ടത്. ഇതിൽ വിക്കറ്റ് കീപ്പർ ലിറ്റൺ ദാസിനാകട്ടെ കൺകഷൻ മൂലം ഇനി മത്സരത്തിൽ കളിക്കാനാകില്ല. സ്പിന്നർ മെഹിദി ഹസനാണ് കൺകഷൻ സബ്സ്റ്റിറ്റുട്ടായി ടീമിൽ എത്തിയിരിക്കുന്നത്.