Skip to content

സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഓസ്‌ട്രേലിയ, പാകിസ്ഥാൻ വിയർക്കുന്നു

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 312 റൺസ് നേടിയ ഓസ്‌ട്രേലിയ 72 റൺസിന്റെ ലീഡും സ്വന്തമാക്കി. 151 റൺസ് നേടിയ ഡേവിഡ് വാർണറും 55 റൺസ് നേടിയ മാർനസ് ലാബുഷെയ്നുമാണ് ക്രീസിലുള്ളത്. 97 റൺസ് നേടിയ ഓപ്പണർ ജോ ബേൺസിന്റെ വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്.

ഓപ്പണിങ് കൂട്ടുകെട്ടിൽ 222 റൺസ് വാർണറും ബേൺസും കൂട്ടിച്ചേർത്തു. യാസിർ ഷായാണ് പാകിസ്ഥാന് ആശ്വാസ വിക്കറ്റ് നേടിയത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 240 റൺസിന് ഓൾ ഔട്ടായിരുന്നു.