Skip to content

ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഡേ നൈറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ.

ഇതിന് മുൻപ് ആറ് രാജ്യങ്ങളിലാണ് ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ നടന്നിട്ടുള്ളത്. അഞ്ച് ഡേ നൈറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച ഓസ്‌ട്രേലിയയിലാണ് ഏറ്റവും മുൻപിലാണ്. രണ്ട് ഡേ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച യു എ ഇ യാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടും ന്യൂസിലാൻഡും സൗത്താഫ്രിക്കയും വെസ്റ്റിൻഡീസും ഓരോ മത്സരങ്ങൾക്കും ആതിഥേയത്വം വഹിച്ചു.

മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബംഗ്ളാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ഇരുടീമുകളുടെയും ആദ്യ ഡേ നൈറ്റ് മത്സരമാണിത്. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ബംഗ്ലാദേശ് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ടൈജൂൾ ഇസ്ലാമിന് പകരം അൽ അമിനും മെഹിദി ഹസന് പകരം നയീം ഹസനും ടീമിലെത്തി.

ഇന്ത്യ ഇലവൻ : മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (c), അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ (wk), ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷാമി

ബംഗ്ലാദേശ് ഇലവൻ : ഷാദ്മാൻ ഇസ്ലാം, ഇമ്രുൽ കെയ്‌സ്, മോമിനുൽ ഹക്ക് (c), മുഹമ്മദ് മിഥുൻ, മുഷ്ഫിക്കർ റഹിം, മഹ്മൂദുള്ള, ലിറ്റൺ ദാസ് (wk), നയീം ഹസൻ, അബു ജയ്ദ്, അൽ-അമിൻ ഹുസൈൻ, എബാദത്ത് ഹുസൈൻ