Skip to content

പതിനാറുക്കാരന്റെ ആദ്യ വിക്കറ്റ് നോ ബോളായി ; ഡേവിഡ് വാർണറെ ഭാഗ്യം തുണച്ചു

ബ്രിസ്ബനിൽ നടക്കുന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഓപ്പണർമാരായ ഡേവിഡ് വാർണറുടെയും ജോ ബേൺസിന്റെയും ഫിഫ്റ്റി മികവിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 128 റൺസ് നേടിയിട്ടുണ്ട്.

26 ആം ഓവറിലെ അവസാന പന്തിൽ അരങ്ങേറ്റക്കാരൻ നസീം ഷാ വാർണറുടെ വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാൽ തേർഡ് അമ്പയറുടെ തുടർപരിശോധനയിൽ നോ ബോളെന്ന് വ്യക്തമായതോടെ തന്റെ ആദ്യ വിക്കറ്റ് 16 ക്കാരൻ നസീം ഷായ്ക്ക് നഷ്ട്ടപെടുകയും വാർണർ ക്രീസിൽ തിരിച്ചെത്തുകയും ചെയ്തു.