Skip to content

ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താൻ അഗർവാളിന് സാധിക്കുമോ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ മായങ്ക് അഗർവാൾ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 2019 ൽ 10 ഇന്നിങ്സിൽ നിന്നുമാത്രമായി 740 റൺസ് നേടിയ അഗർവാളിനെ പിങ്ക് ബോൾ ടെസ്റ്റിൽ കാത്തിരിക്കുന്നത് സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താനുള്ള അവസരമാണ്.

ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 12 ഇന്നിങ്സിൽ നിന്നും 858 റൺസ് നേടിയ അഗർവാളിന് ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 142 റൺസ് നേടാൻ സാധിച്ചാൽ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ഡോൺ ബ്രാഡ്മാനൊപ്പമെത്താം. കൂടാതെ 14 ഇന്നിങ്സിൽ 1000 റൺസ് നേടിയ വിനോദ് കാംബ്ലിയുടെ റെക്കോർഡ് തകർത്ത് ഏറ്റവും വേഗത്തിൽ 1000 ടെസ്റ്റ് റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡും അഗർവാളിന് സ്വന്തമാക്കാം.

നിലവിൽ 12 ഇന്നിങ്സിൽ നിന്നും 1000 റൺസ് നേടിയ മുൻ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ എവർടൺ വീക്‌സും മുൻ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഹെർബർട്ട് സട്ട്ക്ലിഫുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ആയിരം റൺസ് നേടിയ ബാറ്റ്സ്മാന്മാർ.