Skip to content

പിങ്ക് ബോൾ ടെസ്റ്റിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 32 റൺസ് നേടാനായാൽ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി 5000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം കോഹ്ലിക്ക് സ്വന്തമാക്കാം.

ലോകക്രിക്കറ്റിൽ ഇതുവരെ അഞ്ച് ക്യാപ്റ്റന്മാർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി 5000 റൺസ് നേടിയവർ

ക്ലിവ് ലോയ്‌ഡ്

അലൻ ബോർഡർ

സ്റ്റീഫൻ ഫ്ലെമിങ്

റിക്കി പോണ്ടിങ്

ഗ്രെയിം സ്മിത്ത്