Skip to content

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അശ്വിന് അവസരം നൽകണം ; ഹർഭജൻ സിങ്

സ്പിന്നർ രവിചന്ദ്രൻ അശ്വിന് ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ അവസരം നൽകണമെന്ന് മുൻ താരം ഹർഭജൻ സിങ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഏകദിന ടീമിലോ ടി20 അശ്വിന് അവസരം നൽകിയിട്ടില്ല. 2017 ജൂലൈയിലാബ് അശ്വിൻ അവസാനമായി ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ കളിച്ചത്.

നിലവിൽ ടി20 ടീമിൽ വാഷിങ്ടൺ സുന്ദർ ചെയ്യുന്ന റോൾ അശ്വിന് കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും റെഡ് ബോൾ ക്രിക്കറ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന അശ്വിന് എന്തുകൊണ്ടാണ് അവസരം നൽകാത്തതെന്നും അശ്വിന് കൂടുതൽ വേരിയേഷനിൽ പന്തെറിയാൻ സാധിക്കുമെന്നും സുന്ദറിനെ പോലുള്ള താരങ്ങൾ ഇനിയും ഏറെ പഠിക്കാനുണ്ടെന്നും ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.