Skip to content

മുംബൈ ഇന്ത്യൻസ് ട്രെൻഡ് ബോൾട്ടിനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണമെന്ത് സഹീർ ഖാൻ പറയുന്നു

ഐ പി എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് താരലേലത്തിന് മുൻപായി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ടിന് സ്വന്തമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരവും നിലവിലെ മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറും കൂടിയായ സഹീർ ഖാൻ.

ട്രെൻഡ് ബോൾട്ടിന് പുറമെ വെസ്റ്റിൻഡീസ് താരം ഷെർഫെയ്ൻ റൂതർഫോർഡ്, രാജസ്ഥാൻ റോയൽ സ് താരം ധവാൽ കുൽക്കർണി എന്നീ ബൗളർമാരെയും മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിരുന്നു.

ജസ്പ്രീത് ബുംറയും ഹർദിക് പാണ്ഡ്യയും മലിംഗയും അടക്കമുള്ള ലോകോത്തര ബൗളിങ് നിരയുണ്ടെങ്കിലും ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുടെയും ബുംറയുടെയും പരിക്കാണ് മറ്റു ബൗളർമാരെ ടീമിലെത്തിച്ചതിന് പിന്നിലെ കാരണമെന്ന് സഹീർ ഖാൻ പറയുന്നു. പരിക്ക് ഭേദമായെങ്കിലും പാണ്ഡ്യയും ബുംറയും നിലവിൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു മികച്ചൊരു ബാക്കപ്പ് ടീമിന് ആ ആവശ്യമാണെന്നും സഹീർ ഖാൻ പറഞ്ഞു.

ഇരുവരെയും കൂടാതെ പരിക്കിനെ തുടർന്നുള്ള സർജറി മൂലം ഓസ്‌ട്രേലിയൻ ബൗളർ ജേസൺ ബെഹ്റൻഡോർഫിന് കളിക്കാൻ സാധിക്കാത്തതും മുംബൈയ്ക്ക് തിരിച്ചടിയായി.

ബോൾട്ടും റൂതർഫോർഡും കുൽക്കർണിയുമടക്കം 18 താരങ്ങളാണ് നിലവിൽ മുംബൈ ഇന്ത്യൻസിലുള്ളത്. ലേലത്തിൽ ഏഴ് താരങ്ങളെ മാത്രമാണ് മുംബൈയ്ക്ക് ലേലത്തിൽ സ്വന്തമാക്കാൻ സാധിക്കുക.